പേരാമ്പ്ര ഇരട്ടക്കൊലപാതകത്തിലെ പ്രതിക്ക് ഇരട്ടജീവപര്യന്തം

Perambra murder

പേ​രാ​മ്പ്ര​യി​ലെ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്ന കേ​സിലെ പ്രതി കൂ​നേ​രി കു​ന്നു​മ്മ​ല്‍ ച​ന്ദ്ര​ന് ഇരട്ട ജീവപര്യന്തം തടവ്. വടകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പേ​രാ​മ്പ്ര ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ന് സ​മീ​പം ഞാ​ണി​യ​ത്ത് തെ​രു​വി​ല്‍ വ​ട്ട​ക്ക​ണ്ടി മീ​ത്ത​ല്‍ ബാ​ല​ന്‍ (62), ഭാ​ര്യ ശാ​ന്ത (59) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ച​ന്ദ്ര​ന്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. 2015 ജൂ​ലൈ ഒ​മ്പ​തി​നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ക​ട​ക്കെ​ണി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് പ്ര​തി കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top