ചെങ്ങന്നൂരില്‍ മാണിയുടെ വോട്ടും സ്വീകരിക്കും; വൈക്കം വിശ്വന്‍

Vaikkam Viswam

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ഇടത് മുന്നണി. മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. മാണി ഗ്രൂപ്പിന്റെ അടക്കം എല്ലാ വോട്ടുകളും ഇടത് മുന്നണി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മാണി ഗ്രൂപ്പിന്റെ വോട്ട് സ്വീകരിക്കില്ലെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും വൈക്കം വിശ്വന്‍ തുറന്നുപറഞ്ഞു. കെ.എം. മാണിയുടെ മുന്നണി പ്രവേശനത്തെ കുറിച്ച് എല്ലാവരും കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top