ആധാര്‍ വിവരങ്ങള്‍ ചോരില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലേക്ക് പോകണമെങ്കിൽ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നൽകണം. വളരെ കുറിച്ചുവിവരങ്ങള് മാത്രം ചോദിക്കുമ്പോഴാണ് ഇവിടെ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അൽഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഏതെങ്കിലും ഒരു വ്യക്തിഗത കമ്പിനിക്ക് രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ വില്ക്കുന്നവനാണ് പ്രധാനമന്ത്രിയെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?’. വസ്തുതാപരമല്ലാത്ത വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും കണ്ണന്താനം പറഞ്ഞു.
കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ നടക്കുന്ന സമരത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വികസനം രാജ്യത്തിന്റെ ആവശ്യമാണ്. എന്നാല്‍, ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയും വേണം ഇത്തരം വികസനങ്ങള്‍ നടത്താന്‍. കീഴാറ്റൂരിലെ സമരത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here