എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദം പരിഹാരത്തിലേക്ക് : കർദിനാൾ ജോർജ് ആലഞ്ചേരി

mar george alancherry about priests

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന വിവാദം പരിഹാരത്തിലേക്ക് എത്തുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ഭൂമി വിൽപനയെക്കുറിച്ച് താനും സഹയാമെത്രാന്മാരും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞതാണ് സത്യമെന്നും, മറ്റ് വാർത്തകൾ കേട്ട് ആശങ്കപ്പെടേണ്ടതില്ലെന്നും കർദിനാൾ പറഞ്ഞു.

ഓരോരോ കാരണങ്ങൾക്കൊണ്ട് അശുദ്ധിയുള്ളവരാണ് എല്ലാവരും. ഞാനും നിങ്ങളും അശുദ്ധിയുള്ളവരുടെ കൂട്ടത്തിൽ പെടും. പണത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലുമാണ് അശുദ്ധിയുണ്ടായിരുക്കുന്നത്. വ്യക്തികളും, കുടുംബവും സഭയും ശുദ്ധീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top