ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാര്‍; ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

Nirmala Seetharaman1

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന ദോക്‌ലാമില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തേക്ക് അക്രമം അഴിച്ചുവിട്ടാല്‍ അതേ സാഹചര്യത്തില്‍ തിരിച്ചടിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ശത്രുക്കള്‍ക്കെതിരെ രക്തം ചിന്തിയുള്ള പോരാട്ടത്തിന് ചൈന സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞിരുന്നു. അതേ തുടര്‍ന്നാണ് ചൈനക്ക് മുന്നറിയിപ്പുമായി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം കടുത്ത ജാഗ്രത പാലിക്കുകയാണെന്നും രാജ്യത്ത് സൈന്യത്തിന്റെ ആധുനികവത്കരണം നടക്കുകയാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്നും പ്രതിരോധമന്ത്രി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top