Advertisement

എന്‍സിസി പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് രാഹുല്‍ ഗാന്ധി

March 25, 2018
Google News 6 minutes Read
Rahul Gandii

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മൈസൂരു മഹാറാണി ആര്‍ട്‌സ് ആന്റ് സയന്‍സ് വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ തനിക്ക് എന്‍സിസിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിമര്‍ശിക്കപ്പെടുന്നു. എന്‍സിസിയില്‍ സി സര്‍ട്ടിഫിക്കറ്റ് പരീക്ഷ ജയിച്ചവര്‍ക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുക എന്നായിരുന്നു സംവാദത്തിനിടയില്‍ ഒരു കോളേജ് വിദ്യാര്‍ഥിനി ചോദിച്ചത്. എന്നാല്‍, എന്‍സിസിയെ കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു രാഹുല്‍ മറുപടി നല്‍കിയത്.

എന്നാല്‍, രാജ്യത്തെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലുമായി പടര്‍ന്നു കിടക്കുന്ന, 15 ലക്ഷത്തോളം അംഗബലമുള്ള സമാന്തര ആര്‍മി സംവിധാനത്തെ കുറിച്ചുള്ള അറിവില്ലായ്മ അല്‍പം കൂടിപ്പോയെന്ന് മഹാറാണി കോളേജിലെ എന്‍സിസി കാഡറ്റായ സഞ്ചന സിംഗ് പറഞ്ഞു.

രാഹുലിന്റെ മറുപടിയെ ഉയര്‍ത്തിപിടിച്ച് കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപിയിലെ നേതാക്കളും കിരണ്‍ റിജിജു, രാജ്യവര്‍ധന്‍ റാത്തോഡ് എന്നീ കേന്ദ്രമന്ത്രിമാരും രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here