നടിയെ ആക്രമിച്ച ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ട്; ദിലീപിന്റെ അഭിഭാഷകന്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. വിഷയത്തില്‍ കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു തവണ കണ്ടതല്ലേ എന്ന് കോടതി ദിലീപിനോട് ചോദിച്ചു. എന്നാല്‍, ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും അതേ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. പോലീസ് വസ്തുതകള്‍ മറച്ചുവെക്കുന്നതായും ദിലീപ് ആരോപിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top