അധ്യാപകർക്ക് നിശ്ചിത വിഷയത്തിൽ ബിഎഡ് വേണമെന്ന നിബന്ധനയിൽ നൽകിയ ഇളവിൽ മാറ്റങ്ങൾ വരുത്തി വിദ്യാഭ്യാസവകുപ്പ്

കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക് നിശ്ചിത വിഷയത്തിൽ ബിഎഡ് വേമമെന്ന നിബന്ധനയിൽ നൽകിയ ഇളവിൽ മാറ്റങ്ങൾ വരുത്തി വിദ്യാഭ്യാസവകുപ്പ്. ഇളവ് 2005 ന് മുമ്പുള്ളവർക്ക് കൂടി ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കി.
ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ചില അധ്യാപകർ നൽകിയ നിവേദനം പരിശോധിച്ച ശേഷമാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.
19.7.2005ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് അവർ പഠിച്ച വിഷയത്തിൽത്തന്നെ ബി.എഡ്.ബിരുദമില്ലാതിരുന്നതായിരുന്നു പ്രതസന്ധിക്ക് കാരണം. ഈ നിബന്ധന ഒഴിവാക്കിയ ഉത്തരവിന്റെ പരിധിയിൽ 2005ന് മുൻപ് നിശ്ചിത വിഷയത്തിലല്ലാതെ ബി.എഡ്. എടുത്തവരെക്കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
2005ന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് നിശ്ചിത വിഷയത്തിൽ ബി.എഡ് വേണമെന്ന നിബന്ധന ഒഴിവാക്കി 2008ലാണ് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തി 2005 ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ചവരെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here