തുടര്‍ച്ചയായ അഞ്ച് ദിവസം ബാങ്ക് അവധിയില്ല; മാര്‍ച്ച് 31ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും

Bank Working

തുടര്‍ച്ചയായ അഞ്ച് ദിവസം ബാങ്കുകള്‍ അവധിയായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വാസ്തവമില്ലെന്ന് അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. മാര്‍ച്ച് 29 മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണം. മാര്‍ച്ച് 31 ശനിയാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച 29, 30 ദിവസങ്ങളില്‍ മഹാവീര ജയന്തി, ദുഖഃവെള്ളി എന്നിവ പ്രമാണിച്ച് ബാങ്ക് അവധിയായിരിക്കും. ഏപ്രില്‍ 1 തിങ്കളാഴ്ചയും ബാങ്കുകള്‍ അവധിയായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top