ഇന്ന് പെട്രോൾ പമ്പ് പണിമുടക്ക്

petrol coupon charge increased fuel price to come under GST

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും. പമ്പുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോട്ടയം പമ്പാടിയിൽ കഴിഞ്ഞയാഴ്ച പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 1.5 ലക്ഷം രൂപ കവർന്നിരുന്നു.

പമ്പുകളുടെ പ്രവർത്തനത്തിന് സർക്കാർ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top