Advertisement

ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളിലെ ഇന്ധന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടല്‍; 24 ഇംപാക്ട്

September 4, 2022
Google News 2 minutes Read
Govt Intervention in Fuel Crisis at Hindustan Petroleum Pumps

ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളിലെ ഇന്ധന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഓയില്‍ കമ്പനികളുടെയും മാനേജ്‌മെന്റിന്റെയും യോഗം വിളിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാല്‍ പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ ഈ മാസം 15 മുതല്‍ മുഴുവന്‍ പമ്പുകളും അടച്ചിടാനൊരുങ്ങുകയാണ് ഉടമകള്‍.

സംസ്ഥാനത്തെ അരുന്നുറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി എന്ന ട്വന്റിഫോര്‍ വാര്‍ത്തക്ക് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.

Read Also: ഇന്ധനം നല്‍കുന്നില്ല; എച്ച്പിസിഎല്ലിനെതിരെ പരാതിയുമായി പമ്പുടമകള്‍

ഓയില്‍ കമ്പനികളുടെയും മാനേജ്‌മെന്റിന്റെയും യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുക. പ്രശ്‌നത്തെ ഗൗരമായി കാണുന്നുവെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Read Also: എണ്ണ വിതരണക്കമ്പനികള്‍ എഥനോള്‍ ശേഖരം കൂട്ടാനൊരുങ്ങുന്നു

എന്നാല്‍ ഇന്ധന പ്രതിസന്ധി പരിഹരിച്ചിലെങ്കില്‍ സമര മാര്‍ഗങ്ങളിലേക്ക് കടക്കാനാണ് ഉടമകളുടെ തീരുമാനം. ഈ മാസം പതിനഞ്ച് മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ പമ്പുകള്‍ അടച്ചിട്ടുള്ള സമരത്തിലേക്കാകും ഉടമകള്‍ കടക്കുക.

Story Highlights: Govt Intervention in Fuel Crisis at Hindustan Petroleum Pumps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here