ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും

Election Commission India

ത്രികോണ മത്സരത്തിനുള്ള സാധ്യതകള്‍ കല്‍പ്പിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. സിപിഎം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി. വിജയകുമാറും ബിജെപി സ്ഥാനാര്‍ഥിയായി പി.എസ്. ശ്രീധരന്‍ പിള്ളയുമാണ് മത്സരരംഗത്തുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top