വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്; ജി. സുധാകരന്‍

Sudhakaran with Pinarayi

കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിപ്പിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെ സംബന്ധിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കീഴാറ്റൂരില്‍ ബദല്‍സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. വയല്‍ക്കിളികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സഹായം തേടുകയാണെന്ന തരത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് യു​ഡി​എ​ഫ് താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ലെ​ന്നും സം​സ്ഥാ​ന​ത്ത് വി​ക​സ​നം ത​ട​യാ​ൻ ചി​ല ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. മ​ല​പ്പു​റം ദേ​ശീ​യ പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റാ​ൻ ഈ ​സ​ർ​ക്കാ​ർ പ്ര​ത്യേ​ക​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പൊ​ളി​ക്കാ​ൻ ഉ​ദേ​ശ​മി​ല്ലെ​ന്നും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top