ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി; കേന്ദ്രത്തിനും കോടതിയുടെ വിമര്‍ശനം

Supreme Court Khap

വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി ഇടപെടുന്നത് നിയവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി അത്തരം ഇടപെടലുകളെ വിലക്കിയിട്ടുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ ജനാധിപത്യപരമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

എന്‍ജിഒയായ ശക്തിവാഹിനിയുടെ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതിയുടെ നിര്‍ണായകവിധി. ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ നിലപാടെടുക്കണമെന്നും ദുഭിമാനക്കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം വിവാഹിതരാവുന്നതിനെ എതിര്‍ക്കാന്‍ ഖാപ് പഞ്ചായത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ് സിജെഐ മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടു.

ഖാപ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടാണെന്നും കോടതി വിമര്‍ശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top