പരിക്കേറ്റ് റോഡില്‍ കിടന്ന സ്ത്രീയെ കണ്ടില്ലെന്ന് നടിച്ച് യാത്രക്കാര്‍; മനുഷ്യത്വമില്ലായ്മയുടെ നേര്‍കാഴ്ച

Accidentt

ബൈക്ക് ഇടിച്ച് പരിക്കേറ്റ സ്ത്രീ ചോരവാര്‍ന്നു റോഡില്‍ കിടന്നു. റോഡിലൂടെ പോയ യാത്രക്കാരെല്ലാം പരിക്കേറ്റ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചു. മനുഷ്യത്വമില്ലാത്ത സംഭവങ്ങള്‍ അരങ്ങേറിയത് തിരുവനന്തപുരത്ത്. ജില്ലയിലെ കടയ്ക്കാവൂരിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

മ​ത്സ്യ​വി​ല്‍​പ​ന​ക്കാ​രി​യാ​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ഫി​ലോ​മി​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ് ഏ​റ​നേ​രം ന​ടു​റോ​ഡി​ൽ കി​ട​ക്കേ​ണ്ടി​വ​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 ന് ​ആ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ഫി​ലോ​മി​ന​യെ ഇ​ടി​ച്ച ശേ​ഷം നി​ര്‍​ത്താ​തെ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രാ​ണ് ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. 15 മി​നി​ട്ടി​ല​ധി​കം ചോ​ര​വാ​ര്‍​ന്നു കി​ട​ന്നി​ട്ടും വ​ഴി യാ​ത്ര​ക്കാ​ര്‍ ആ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചുവി​ടാ​ന്‍ ഒ​രാ​ള്‍ ത​യാ​റാ​കു​ക​യും ചെ​യ്തു. ഇ​യാ​ളും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ തു​നി​ഞ്ഞി​ല്ല. ഒ​ടു​വി​ല്‍ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ഫി​ലോ​മി​ന​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് നിയമനടപടികളുമായി പോലീസ് രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top