കൊണ്ടോട്ടിയിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടി

explosives

കൊണ്ടോട്ടിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച സ്‌ഫോടകവസ്തുക്കൾ പിടികൂടി. കോഴിക്കാഷ്ടത്തിൽ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കൾ കടത്തിയത്. ജലാറ്റിൻ സ്റ്റിക്ക് അടക്കമുള്ളവയാണ് ലോറിയിൽ ാെളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടി.

രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ പിടികൂടിയത്. മോങ്ങത്തെ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോവുകയായിരുന്നു സ്‌ഫോടകവസ്തുക്കൾ. ഇവിടെ പോലീസ് റെയ്ഡ് നടത്തുകയാണ്. വലിയ സ്‌ഫോടകവസ്തു ശേഖരം ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top