കിം ജോംഗ് ചൈനയില്‍; സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈനീസ് മാധ്യമങ്ങള്‍

Kim Joan Un

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് സ്ഥിരീകരണം നല്‍കി. ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളും ഇതേക്കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 25ന് കിം ജോംഗ് ഉന്‍ ചൈന സന്ദര്‍ശനം ആരംഭിച്ചെന്നും മാര്‍ച്ച് 28ന് സന്ദര്‍ശനം അവസാനിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ചൈനീസ് സന്ദര്‍ശനത്തെ കുറിച്ച് മാധ്യമങ്ങളൊന്നും ഇതുവരെ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നില്ല. ചൈനീസ് പ്രധാനമന്ത്രി ഷീക്കൊപ്പം കിം ജോംഗ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് വാര്‍ത്തയായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top