അവിശ്വാസപ്രമേയം പരിഗണിച്ചില്ല; ലോക്‌സഭ ഇന്നും സ്തംഭിച്ചു

LokSabha Adjourned Today

തുടര്‍ച്ചയായ 17-ാം ദിവസവും ലോക്‌സഭ സ്തംഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസപ്രമേയം ഇന്നും ചര്‍ച്ചയാകാതെയാണ് ലോക്‌സഭാ പിരിഞ്ഞത്. കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി അണ്ണാ ഡിഎംകെ എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭാ നിര്‍ത്തിവെക്കേണ്ടി വന്നത്. രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ അണ്ണാ ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നുവെങ്കിലും എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

രാജ്യസഭയില്‍ ഇന്ന് കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാര്‍ക്ക് യാത്രയയപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും എംപിമാരുടെ സേവനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചു. മികച്ച സേവനമാണ് അംഗങ്ങൾ ചെയ്തതെന്നും ഭാവിയിലും ഇതു തുടരാൻ കഴിയട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു. ജനാധിപത്യം കാത്തുസൂക്ഷിക്കാൻ അംഗങ്ങൾക്ക് കഴിയട്ടെ എന്നും രാഷ്ട്രീയത്തിൽ വിരമിക്കൽ ഇല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top