എവിടെ മുഖ്യമന്ത്രി? ; നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

Kerala Legislative Assembly 1

നിയമസഭയില്‍ കഴിഞ്ഞ മൂന്ന് നാളുകളായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തതില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം. ആഭ്യന്തര വകുപ്പിനെതിരെ പരാതികള്‍ വര്‍ധിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അഭാവം നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു പ്രതിപക്ഷം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിനെ കുറിച്ച് ആമുഖമായി സംസാരിക്കുന്ന വേളയില്‍ കെ.മുരളീധരന്‍ ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അഭാവത്തെ എടുത്തുകാണിച്ചു. മൂന്ന് നാളായി മുഖ്യമന്ത്രി നിയമസഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം പ്രതിഷേധമറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി നിയമസഭയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തേ തന്നെ സഭയെ അറിയിച്ചിരുന്നുവെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top