ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

Narendra Modi exam

സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ചോദ്യപപ്പർ ചോർച്ച പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജാവദേക്കർ അറിയിച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കിക്കൊണ്ട് സിബിഎസ്ഇ ഇന്ന് ഉത്തരവിറക്കിയിരുന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​രീ​ക്ഷ​ക​ൾ വീ​ണ്ടും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top