സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയതി ഉടന്‍ അറിയിക്കും

ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് സി.ബി.എസ്.ഇ റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയ്യതി അറിയിക്കുമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‍ദേക്കര്‍ പറഞ്ഞത്. അതേസമയം മറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം, ചോദ്യപേപ്പര്‍ ചോദ്യം ചോര്‍ന്നതുമായുള്ള അന്വേഷണം ഇന്ത്യയ്ക്കു പുറത്തേക്കും വ്യാപിപ്പിക്കും. ജാര്‍ഖഢില്‍ നിന്ന് 6 വിദ്യാര്‍ത്ഥികളെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here