താരപകിട്ടില്‍ ‘ഫ്‌ളവേഴ്‌സ് ഇന്ത്യന്‍ അവാര്‍ഡ്‌സ്’ നാളെ തലസ്ഥാനത്ത്‌

Flowers Indian Awards

മലയാളികളുടെ മനസ്സിൽ കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച ഫ്‌ളവേഴ്‌സിന്റെ ‘ഇന്ത്യൻ ഫിലിം അവാർഡ്‌സ് 2018’ ഈ വരുന്ന ശനിയാഴ്ച (31/03/2018) തിരുവന്തപുരം ആനയറ ചിത്രാവതി ഗാർഡൻസിൽ നടക്കും. മലയാളത്തിന് പുറമെ തമിഴിലെയും ബോളിവുഡിലെയും താരങ്ങളും ഗായകരും നർത്തകരും കോമഡി താരങ്ങളും ചടങ്ങിൽ പങ്കെടുക്കും. മോഹൻലാൽ, മഞ്ജു വാര്യർ, ജയറാം, സിദ്ധിഖ്, ഇന്ദ്രൻസ്, ടോവിനോ തോമസ്, രമേശ് പിഷാരടി  തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം തമിഴിൽ നിന്ന് പ്രശസ്ത നടൻ ശിവകാർത്തികേയൻ, പ്രശസ്ത ബോളിവുഡ് ഗായകരായ ഹരിഹരൻ, ആൻഡ്രിയ ജെർമിയ, വിജയ് പ്രകാശ്, ചിന്മയി എന്നിവരും ചടങ്ങിന് മിഴിവേകാനെത്തും.

പ്രശസ്ത തെന്നിന്ത്യൻ നടിയും നർത്തകി യുമായ നമിത, മലയാള സിനിമയിലെ നായികമാരായ നിമിഷ സജയൻ, അഥിതി രവി, അപർണ ബാലമുരളി എന്നിവർ നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കാനെത്തും. ത്രസിപ്പിക്കുന്ന അക്രോബാറ്റിക് ഡാൻസ് പ്രകടനങ്ങളുമായി ബോളിവുഡിൽ നിന്നെത്തുന്ന എം. ജെ. ഫൈവ്, അൾട്ടിമേറ്റ് സ്റ്റാൻഡേർഡ്‌സ് എന്നീ ടീമുകളും പുതുമയുടെ  നൃത്തക്കാഴ്ചകളൊരുക്കും. സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ രമേശ് പിഷാരടി, ടിനിടോം, ഗിന്നസ് പക്രു, നോബി, നെൽസൺ തുടങ്ങിയവർ ചിരിയുടെ വെടിക്കെട്ടുകളുമായെത്തും. സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വ ത്തിലുള്ള ബാൻഡ് ഒരുക്കുന്ന സംഗീത സദ്യ  ഇന്ത്യൻ ഫിലിം അവാർഡ്‌സിന് മാറ്റുകൂട്ടും. വർണ്ണ ശബളമായ സൈറ്റും ലൈറ്റിംഗ് വിസ്മയവും, ലേസർ ഷോയും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top