മൊസൂളില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍

VK Singh

മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾാക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാഖിലേക്ക്‌ പോകും. ഞായറാഴ്ചയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇറാഖിലേക്ക്‌ തിരിക്കുന്നത്. 39 ഇന്ത്യക്കാരെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

2017 ജൂണിലാണ് ബിഹാർ, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 അംഗ ഇന്ത്യൻ തൊഴിലാളി സംഘത്തെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. മൊസൂളിലെ നിർമാണ കന്പനിയിൽ ജീവനക്കാരായിരുന്നു ഇവർ. അടുത്തിയെയാണ് മൊസൂളില്‍ കാണാതായ ഇന്ത്യക്കാര്‍ മരണപ്പെട്ട വിവരം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് അറിയിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More