Advertisement

ഒരു ദിവസം മതി ധനുഷ്കോടി ചുറ്റി വരാം

April 2, 2018
Google News 0 minutes Read
train transport via kottayam hindered railway ministry to cut down ticket fare 26 trains cancelled

എറണാകുളം രാമേശ്വരം ട്രെയിൻ സർവീസ് നാളെ ആരംഭിക്കും. ഒറ്റ ദിവസം അവധിയെടുത്ത് ധനുഷ്കോടി പോയി വരാമെന്ന തരത്തിലാണ് ട്രെയിനിന്റെ സമയം ആസൂത്രണം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. ചൊവ്വാഴ്ച വൈകിട്ടാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. 06035ആണ് ട്രെയിനിന്റെ നമ്പർ. ഈ ട്രെയിൻ 8.40ന് പാലക്കാട് എത്തിച്ചേരും. പിറ്റേന്ന് 7.10നാണ് രമേശ്വരത്ത് ഈ ട്രെയിൻ എത്തിച്ചേരുക.

അന്ന് രാത്രി പത്ത് മണിയ്ക്കാണ് ഇതേ ട്രെയിൻ തിരിച്ച് യാത്ര തുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 8.30ന് പാലക്കാട് എത്തിച്ചേരുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് എറണാകുളത്തും എത്തും. ജൂൺ 26വരെയാണ് ഈ സർവീസ് തീരുമാനിച്ചിരിക്കുന്നത്. ലാഭകരമല്ലെങ്കിൽ സർവീസ് നിറുത്തിയേക്കും,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here