Advertisement

സംസ്ഥാനത്ത് വെക്കേഷൻ ക്ലാസുകൾ നിരോധിച്ചു

April 2, 2018
Google News 0 minutes Read
ordinance to make Malayalam learning compulsory in schools eduvigil begins from this academic year plus one allotment june 5

സംസ്ഥാനത്ത് സ്‌കൂളുകളിലെ വെക്കേഷൻ ക്ലാസുകൾ നിരോധിച്ച് ഡി.പി.ഐയുടെ സർക്കുലർ. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും സർക്കുലർ ബാധകമാണ്. വെക്കേഷൻ ക്യാമ്പുകൾ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദേശം.

ഏപ്രിൽമെയ് മാസങ്ങളിൽ സ്‌കൂളുകളിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി വെക്കേഷൻ ക്ലാസ്സുകൾ നിരോധിച്ച സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് സ്‌കൂളുകളിൽ വെക്കേഷൻ ക്ലാസ്സുകൾ നടത്താൻ തയ്യാറെടുക്കുകയാണെന്ന പരാതി വിദ്യാഭ്യാസ വകുപ്പിനും ബാലവാ കാശ കമ്മീഷനും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.ഐ പുതിയ സർക്കുലർ പുറത്തിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here