Advertisement

വിന്നി മണ്ടേല അന്തരിച്ചു

April 2, 2018
Google News 0 minutes Read

ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല ജൊഹാനാസ്ബർഗിൽ അന്തരിച്ചു. 81 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതയായിരുന്ന വിന്നിയുടെ മരണ വിവരം അവരുടെ വക്താവ് വിക്ടർ ലാമിനിയാണ് അറിയിച്ചത്.വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ കൂടെ പ്രവർത്തിച്ച വിന്നിയെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവെന്നാണ് വിശേഷിപ്പിക്കുന്നത്.

38 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇരുവരും വിവാഹമോചനം തേടുകയുണ്ടായി. ഇതിൽ 27 വർഷവും നെൽസൺ മണ്ടേല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോൾ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു.എന്നാൽ രണ്ടു കൊല്ലം മുമ്പു തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. അതിനാൽ മണ്ടേല പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ നിയമപരമായി വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായി.

എന്നാൽ 1996ൽ മണ്ടേലയുമായി വിവാഹ മോചിതയായ ശേഷം വിവാദങ്ങളുടെ തോഴിയായിരുന്നു വിന്നി. എങ്കിലും മണ്ടേലയുടെ അവസാന കാലഘട്ടങ്ങളിൽ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

1936ൽ കിഴക്കൻ കേപിലാണ് വിന്നിയുടെ ജനനം. വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു വിന്നി.27 വർഷത്തെ തടവറക്കാലത്തിന് ശേഷം പുറത്തുവരുന്ന നെൽസൺ മണ്ടേലക്കൊപ്പം കൈയുയർത്തി ജനത്തെ അഭിവാദ്യം ചെയ്യുന്ന വെന്നിയുടെ ചിത്രം പ്രശസ്തമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here