കറുത്ത കുഞ്ഞിനെ വെളുപ്പിക്കാന്‍ ദേഹത്ത് കല്ലുകൊണ്ട് ഉരച്ച് അമ്മ

Child Attack

തന്റെ കുഞ്ഞ് കറുത്ത് പോയതില്‍ ഒരു അമ്മയ്ക്ക് വലിയ സങ്കടം. കുഞ്ഞിനെ വെളുപ്പിക്കാന്‍ പല വഴികള്‍ തേടിയ അമ്മ ഒടുക്കം ചെയ്തത് കേട്ടാല്‍ മനുഷ്യത്വമുള്ള ആരും ഒന്ന് ഞെട്ടിപ്പോകും. കുഞ്ഞ് വെളുക്കന്നതിനു വേണ്ടി കുഞ്ഞിന്റെ ദേഹത്ത് അമ്മ കല്ലുകൊണ്ട് നിരന്തരം ഉരച്ചുകൊണ്ടിരുന്നു. മധ്യപ്രദേശിലെ നിഷാത്പുരിയിലാണ് സംഭവം. കുട്ടിക്കെതിരെയുള്ള അതിക്രമം പുറത്തുവന്നതോടെ ചൈല്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും പോലീസും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി. സുധ തിവാരി എന്ന യുവതിയുടെ ദത്തുപുത്രനാണ് അമ്മയില്‍ നിന്ന് പീഢനം സഹിക്കേണ്ടി വന്നത്. കല്ലുരച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കൈ കാലുകളില്‍ മുറിവേറ്റിട്ടുണ്ട്. ദത്തെടുത്ത നാള്‍ മുതല്‍ കുഞ്ഞിന്റെ കറുത്ത നിറത്തെ കുറിച്ച് അമ്മ സുധ പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top