മാരിറ്റൽ റേപ്പ് ഭർത്താക്കന്മാരുടെ അവകാശമല്ല; ക്രിമിനൽവത്കരിക്കേണ്ട അനീതി : ഹൈക്കോടതി

marital rape should be criminalized says Gujarat High Court

മാരിറ്റൽ റേപ് എന്നത് ഒരിക്കലും ഭർത്താക്കൻമാരുടെ അവകാശമല്ല. പകരം അത് ക്രിമിനൽവത്കരിക്കേണ്ട അനീതിയും അക്രമവുമാണെന്ന് ഗുജറാത്ത് ഹൈക്കോടതി.

ഭർത്താവിനെതിരെ ഭാര്യ നൽകിയ ബലാത്സംഗ പരാതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. മാരിറ്റൽ റേപ് നിയമവിരുദ്ധമാക്കുന്നതിലൂടെ മാത്രമേ വിവാഹ ജീവിതത്തിലെ വിനാശകരമായ മനോഭാവത്തിന് തടയിടാനാവൂ എന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു.

കേസിൽ ലൈംഗിക പീഡനവും(454) ഭാര്യയോടു ഭർത്താവ് ചെയ്യുന്ന ക്രൂരത തടയുന്ന 498ാം വകുപ്പും ഉൾപ്പെടുത്തി കേസ് ഫയൽ ചെയ്യാൻ പോലീസിന് കോടതി നിർദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top