Advertisement

ക്രിസ് ഗെയ്‌ലിന്റെ കുറ്റി തെറിപ്പിച്ച് വീരുവിന്റെ ട്രോള്‍!!!

April 3, 2018
3 minutes Read
Gayle with Shewag

ട്രോളുകളുടെ ലോകത്തെ രാജാവാണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം വീരേന്ദര്‍ സേവാഗ്. വിന്‍ഡീസിന്റെ കൂറ്റനടിക്കാരന്‍ ക്രിസ് ഗെയിലാണ് ട്രോള്‍ സ്‌പെഷ്യലിസ്റ്റ് വീരേന്ദര്‍ സേവാഗിന്റെ പുതിയ ഇര. ഇന്ത്യക്കാരനായ യുവാവിന്റെ വ്യത്യസ്തമായ നൃത്തരംഗത്തില്‍ ക്രിസ് ഗെയിലിനെ മെന്‍ഷന്‍ ചെയ്താണ് സേവാഗ് ട്രോളിന് തുടക്കമിട്ടത്. ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും വ്യത്യസ്തമായ നൃത്തരംഗങ്ങള്‍ കൈക്കാര്യം ചെയ്യുന്ന താരമാണ് ക്രിസ് ഗെയ്ല്‍. ക്രിസ് ഗെയിലിന്റെ കളിക്കളത്തിലെ നൃത്തം എല്ലാവരെയും ഒരുപാട് ചിരിപ്പിക്കാറുണ്ട്. അതിനാലാണ് വ്യത്യസ്തമായ മറ്റൊരു യുവാവിന്റെ നൃത്തരംഗം കണ്ടപ്പോള്‍ സേവാഗ് ഗെയിലിനെ മെന്‍ഷന്‍ ചെയ്യാന്‍ കാരണമായത്. ട്രാള്‍ നന്നായി ആസ്വദിച്ച ക്രിസ് ഗെയ്ല്‍ സേവാഗിന് ട്വീറ്ററിലൂടെ മറുപടിയും നല്‍കി. എന്നാല്‍, ഗെയ്‌ലിന്റെ മറുപടിക്ക് പിന്നാലെ ക്രിസ് ഗെയ്‌ലിന്റെ പല വിധത്തിലുള്ള നൃത്തരംഗങ്ങള്‍ കുത്തിപൊക്കി ആരാധകരും ട്രോള്‍ ആഘോഷമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top