യൂ ട്യൂബ് ആസ്ഥാനത്ത് യുവതിയുടെ വെടിവെപ്പ്; വീഡിയോകളില്‍ കത്രികവച്ചതിന്റെ പ്രതികാരമെന്ന് റിപ്പോര്‍ട്ട്

you tube attack

യൂ ട്യൂബ് ആസ്ഥാനത്ത് യുവതി നടത്തിയ ആക്രമണം പ്രസ്തുത ആപ്പിനോടുള്ള വൈരാഗ്യം മൂലമാണെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ സ്വദേശിനിയായ നാസിം അഗ്ദാമാണ് യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയത്. ആക്രമണം നടത്തിയ ശേഷം യുവതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. യൂ ട്യൂബ് യുവതിയുടെ പല വീഡിയോകളിലും കത്രിക വെക്കുകയും ചിലത് ഒഴിവാക്കുകയും വീഡിയോകള്‍ക്ക് ലഭിക്കേണ്ട പ്രതിഫലം കുത്തനെ കുറക്കുകയും ചെയ്തിട്ടുള്ളതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

സ്ഥി​ര​മാ​യി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ വീ​ഡി​യോ​ക​ൾ യൂ ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന ആ​ളാ​ണ് നാ​സിം. എ​ന്നാ​ൽ ഇ​വ​രു​ടെ ചി​ല വീ​ഡി​യോ​ക​ൾ യൂ ​ട്യൂ​ബ് ത​ന്നെ സൈ​റ്റി​ൽ​നി​ന്ന് നീ​ക്കു​ക​യും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​പ്ര​തി​ഫ​ല​ത്തി​ൽ കു​റ​വു വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ ഇ​വ​ർ​ക്ക് ക​ടു​ത്ത അ​മ​ർ​ഷം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച പ​ക​ല്‍ 12.45നാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 1,700 ജീ​വ ന​ക്കാ​രാ​ണ് യു​ട്യൂ​ബ് ആ​സ്ഥാ​ന​ത്ത് ജോ​ലി​ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More