ത്രിവര്‍ണ പതാകയുമേന്തി പി.വി. സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

CommonWealth games

നിറങ്ങളുടെ വര്‍ണപകിട്ടോടെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. കണ്ണിന് കുളിര്‍മയേകുന്ന ചടങ്ങുകളോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇന്ന് മത്സരങ്ങള്‍ ഒന്നും നടക്കുന്നില്ല. നാളെ പുലര്‍ച്ചെയാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ഇന്ത്യയ്ക്കു വേണ്ടി 225 അംഗ ടീമാണ് കോമണ്‍വെല്‍ത്ത് ഗോദയില്‍ ഇറങ്ങുന്നത്. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തി. ഈ മാസം 15നാണ് ഗെയിംസ് സമാപിക്കുക. 2014ലെ ഗ്ലാസ്ഗോ ഗെയിംസിൽ 15 സ്വർണമടക്കം 64 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. 58 സ്വർണമടക്കം 174 മെഡൽ നേടിയ ഇംഗ്ലണ്ടായിരുന്നു ചാംമ്പ്യന്‍മാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top