ദളിത് പ്രക്ഷോഭം; അക്രമങ്ങളെ കുറിച്ച് സംസ്ഥാനങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടു

Dalit Protest 1

പട്ടിക ജാതി-വര്‍ഗ നിയമത്തെ സുപ്രീം കോടതി വിധിയിലൂടെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിലും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും പരക്കെ അക്രമമുണ്ടായ സാഹചര്യത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. അക്രമങ്ങള്‍ ഉണ്ടായ സംസ്ഥാനങ്ങളോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 12 ഓളം പേര്‍ അക്രമങ്ങളില്‍ മരിച്ച സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ സംസ്ഥാനങ്ങള്‍ ഒരാഴ്ചക്കകം കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കണം. അക്രമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകളോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോ എന്ന് കമ്മീഷന്‍ പരിശോധിക്കും. സുപ്രീം കോടതിയുടെ നിയമഭേദഗതിയെ തുടര്‍ന്ന് രാജ്യത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് സംഘടനകള്‍ പരക്കെ അക്രമം അഴിച്ചുവിട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top