ദിലീഷ് പോത്തന്‍ നായകനാകുന്നു

dileesh pothan

പോത്തേട്ടന്‍സ് ബ്രില്യന്‍സ് ഇനി സംവിധായക കസേരയില്‍ മാത്രമല്ല, നായക കസേരയിലും കാണാം. മലയാളികളുടെ പ്രിയ സംവിധായകന്‍ ദിലീഷ് പോത്തന്‍ നായകനാകുന്നു. ‍ലിയാൻസ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ നായകനാകുന്നത്. മലയാളസിനിമ ഇത് വരെ കാണാത്ത വിധത്തിലുള്ള ഹൊറര്‍ ചിത്രമാണ് ലിയാന്‍സ് എന്നാണ് സൂചന. മലയാളത്തിന് പുറമെ തമിഴിലും ഈ ചിത്രം പ്രദര്‍ശനത്തിന് എത്തും. ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  പരസ്യ ചിത്രങ്ങളൂടെ ശ്രദ്ധയനായ ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജുകുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക് ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഊട്ടി, തൃശൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

dileesh pothan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top