‘ആർ സി സിയിലെ സുഹൃത്തിന് രക്തം ആവശ്യമുണ്ടെന്ന് ദിലീഷ് പോത്തൻ, ഉടൻ സഹായവുമായി ഡിവൈഎഫ്ഐ’; അഭിമാനമെന്ന് വി ശിവൻകുട്ടി

ആർസിസിയിലുള്ള സുഹൃത്തിന് രക്തം ആവശ്യമാണെന്ന് സംവിധായകൻ ദിലീഷ് പോത്തൻ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഉടൻ സഹായവുമായി ഡിവൈഎഫ്ഐ. നമ്പരിലുള്ള വ്യക്തിയെ വിളിച്ചുവെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി രക്തം നല്‍കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ ദിലീഷിന്‍റെ പോസ്റ്റില്‍ കമന്‍റായി അറിയിക്കുകയായിരുന്നു. പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കമാണ് മന്ത്രി വി ശിവൻകുട്ടി അഭിനമാനമെന്ന് ഫേസ്ബുക്കിൽ കുറിച്ചത്.(Dyfi replied Dileesh Pothan about RCC Blood donation)
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ടെന്നും ഷിജു ഖാൻ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന തന്റെ സുഹൃത്തിന് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന് കാണിച്ച് ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഉടൻ തന്നെ ഡി വൈ എഫ് ഐ ആർ സി സിയിലേക്ക് സന്നദ്ധരായ സഖാക്കളെ അയക്കുകയും ദിലീഷിന്റെ പോസ്റ്റിന് മറുപടി നൽകുകയുമായിരുന്നു. ഡി വൈ എഫ് ഐയുടെ മറുപടിയ്ക്ക് ദിലീഷ് പോത്തനും മറുപടി നൽകി.
ദിലീഷ് പോത്തന്റെ പോസ്റ്റ്
തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള ഒരു സുഹൃത്തിന് അത്യാവശ്യമായി രക്തം ആവശ്യമുണ്ട്. ഗ്രൂപ്പ് ഏതായാലും മതി.
ബന്ധപ്പെടേണ്ട നമ്പർ : 9539508369
ഡി വൈ എഫ് ഐയുടെ മറുപടി
നമ്പരിലുള്ള വ്യക്തിയെ വിളിച്ചു. DYFI സഖാക്കൾ അവിടെ എത്തി ബ്ലഡ് നൽകാൻ ഏർപ്പാട് ചെയ്തു. സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ട്.
ഡോ.ഷിജൂഖാൻ
DYFI ജില്ലാ സെക്രട്ടറി
തിരുവനന്തപുരം
Story Highlights: Dyfi replied Dileesh Pothan about RCC Blood donation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here