സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകൾ സ്വർണത്തിൽ പൊതിയാനൊരുങ്ങുന്നു

somnath

ഗുജറാത്തിലെ പ്രശസ്തമായ സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകളും സ്വർണത്തിൽ പൊതിയാനൊരുങ്ങുന്നു. ആദ്യ ഘട്ടമായി 10 തൂണുകളാണ് സ്വർണത്തിൽ പൊതിയുക. ഇതുമായി ബന്ധപ്പെട്ട കലാകാരൻമാർ ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തി.

പത്ത് തൂണുകളിൽ സ്വർണം പൂശുന്നതിന് ഏകദേശം 30 കിലോ സ്വർണം വേണ്ടിവരും. ക്ഷേത്രത്തിലെ രണ്ട് വാതിലുകൾ സ്വർണത്തിൽ പൊതിഞ്ഞവയാണ്. ന്യൂഡൽഹിയിൽ നിന്നുള്ള കലാകാരൻമാരെയാണ് തൂണുകൾ മോടി പിടിപ്പിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്.

സ്വർണ്ണത്തിലും വെള്ളിയിലും മരത്തിലും കല്ലിലും നിർമ്മിച്ച നാലു ക്ഷേത്രങ്ങൾ കൂടിച്ചേർന്നതാണ് സോംനാഥ് മഹാദേവക്ഷേത്രം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top