തിന്നാന്‍ ബിരിയാണി, കുടിക്കാന്‍ വിദേശ മദ്യം; അണ്ണാ ഡിഎംകെ അംഗങ്ങളുടെ നിരാഹാരസമരം ഇങ്ങനെയാണ്

ലോക്‌സഭയില്‍ കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടത്തുന്ന പ്രതിഷേധം അവസാനമില്ലാതെ തുടരുമ്പോള്‍ മറ്റൊരു വാര്‍ത്തയിലൂടെ പാര്‍ട്ടിയുടെ പേര് ഉയര്‍ത്തുകയാണ് അണ്ണാ ഡിഎംകെ അംഗങ്ങള്‍. അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്തതില്‍ ചിലരെങ്കിലും സങ്കടപ്പെട്ടാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. നിരാഹാര സമരത്തില്‍ ബിരിയാണി ലഭിക്കും ഒപ്പം, നല്ല വിദേശ മദ്യവും. പോരെ, നിരാഹാര സമരത്തിന്റെ മാറ്റ് കൂട്ടാന്‍.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ നടത്തിയ ഏകദിന നിരാഹാര സമരമാണ് ബിരിയാണി കൊണ്ടും, വിദേശമദ്യം കൊണ്ടും ശ്രദ്ധേയമായത്. സമരക്കാര്‍ ഇടവേളയ്ക്കിടെ ബിരിയാണി കഴിക്കുന്നതിന്റേയും മദ്യപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വൈറലാവുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു എ.ഐ.എ.ഡി.എം.കെയുടെ നിരാഹാര സമരം. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം  സമരത്തില്‍ പങ്കെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top