സാന്ദ്രാ തോമസിന് ഇരട്ട കുഞ്ഞുങ്ങള്‍

sandra thomas

നടിയും സിനിമാ നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍. സാന്ദ്രതന്നെയാണ് അമ്മയായ വിവരം ഫെയ്സ് ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.ഇന്നലെ രാവിലെ 11.30 ഓടെയാണ് സാന്ദ്ര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ദൈവത്തോട് ഒരു കുഞ്ഞിനെ ചോദിച്ചു, ഡബിള്‍ ഫണ്‍ തന്നു എന്നാണ് സാന്ദ്രാ തോമസ് ഫെയ്സ് ബുക്കില്‍ കുറിച്ചത്.  2016 ജൂലൈ 10നായിരുന്നു സാന്ദ്രയും വ്യവസായിയായ നിലമ്പൂര്‍ എടക്കര സ്വദേശി വില്‍സണ്‍ ജോണ്‍ തോമസും വിവാഹിതരായത്.
കാറ്റ്ലിയന്‍, കെന്റല്‍ എന്നിങ്ങനെയാണ് പുതിയ അതിഥികള്‍ക്ക് സാന്ദ്രയും വില്‍സണും നല്‍കിയിരിക്കുന്ന പേര്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top