നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ ബിജെപി സ്ഥാനാർത്ഥിയെ വെട്ടിക്കൊന്നു

bjp candidate murdered

പശ്ചിമ ബംഗാളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ബിജെപി പഞ്ചായത്ത് സ്ഥാനാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തി. ബാങ്കുര ജില്ലയിലാണ് സംഭവം.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പത്രിക സമർപ്പിക്കാനെത്തിയ അജിത് മുർമു (35)നെ ബ്ലോക്ക് ഡവലപ്‌മെൻറ് ഓഫീസിന് മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. തൃണമുൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് അജിത് മുർമുവിൻറെ ബന്ധുക്കൾ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top