കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാനെതിരെയുള്ള വിധി ഇന്ന്

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെയുള്ള വിധി ഇന്ന്. ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്ദേവ് കുമാർ ഖാത്രിയാണു വിധി പ്രഖ്യാപിക്കുന്നത്. മാർച്ച് 28നു കേസിന്റെ വിചാരണാനടപടികൾ പൂർത്തിയായിരുന്നു.
സൽമാൻ ഖാനെ കൂടാതെ, സെയിഫ് അലി ഖാൻ, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവർ വിധി പ്രഖ്യാപന വേളയിൽ കോടതിയിലുണ്ടാകും. സൽമാൻ ഖാൻ ഇന്നലെ ജോധ്പുരിലെത്തിയിട്ടുണ്ട്. റേസ് 3 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അബുദാബിയിലായിരുന്നു സൽമാൻ.
1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സൽമാൻ ജോധ്പുരിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here