കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം; ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട്

കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്‍ സുപ്രീം കോടതി റദ്ദാക്കിയിട്ടും ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമസഭ പസാക്കിയ ബില്‍ സര്‍ക്കാര്‍ നിയമവകുപ്പിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ന​ട​ത്താ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം. നിയമസഭയില്‍ പാസാക്കിയതിനാലാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യി ബി​ല്ലി​ൽ ഒ​ന്നു​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ കൂട്ടിച്ചേര്‍ത്തു.

ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​നം നി​യ​മ​പ​ര​മാ​ക്കി​യ​തി​നെ​തി​രേ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഓ​ർ​ഡി​ന​ൻ​സ് റ​ദ്ദാ​ക്കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ ബി​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. 2016- 17 വ​ർ​ഷം പ്ര​വേ​ശ​നം ല​ഭി​ച്ച 180 വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ട​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. സുപ്രീം കോടതിയും ഇതിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രവേശനം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ട് വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top