തിങ്കളാഴ്ച്ച കേരളത്തിൽ ഹർത്താൽ

hartal on april 9 hartal at neyyattinkara

ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭത്തിന് നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഏപ്രിൽ 9 തിങ്കളാഴ്ച്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറു മുതൽ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹർത്താൽ. ഹർത്താലിൽ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

പട്ടികജാതി/പട്ടിക വർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തുന്നതിനെതിരെ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഉത്തരേന്ത്യയിൽ വ്യാപക അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top