കോമണ്‍വെല്‍ത്ത് ഗെയിംസ്; ആദ്യ സ്വര്‍ണം നേടി ഇന്ത്യ

MeeraBhai Chanu

ഗോള്‍ഡ് കോസ്റ്റ് 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായി ചാനുവിനാണ് സ്വര്‍ണ നേട്ടം. മീരാഭായി ചാനു റെക്കോര്‍ഡ് നേട്ടത്തോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായിയുടെ സ്വര്‍ണനേട്ടം. ഭാരോദ്വഹനത്തില്‍ പുരുഷ വിഭാഗം മത്സരത്തിലായിരുന്നു ഇന്ത്യ 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ പട്ടിക തുറന്നത്. പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ സ്വന്തമാക്കിയതാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം. കർണം മല്ലേശ്വരിയാണ് ഇതിന് മുമ്പ് വനിതകളുടെ ഭാരോദ്വാഹനത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണംനേടിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top