ഭ്രൂണഹത്യ ചെയ്ത പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത് കവറില്‍ പൊതിഞ്ഞ ഭ്രൂണവുമായി!!!

തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ നശിപ്പിച്ച പെണ്‍കുട്ടി ആ ഭ്രൂണവുമായി പോലീസ് സ്റ്റേഷനിലെത്തി. പൊതിഞ്ഞ കവറില്‍ ആ ഭ്രൂണം പോലീസിന് മുന്‍പില്‍ വെച്ചു. കരളലിയിക്കുന്ന സംഭവം നടന്നത് മധ്യപ്രദേശിലാണ്. 16 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് ഭ്രൂണവുമായി എത്തിയത്. തന്നെ ചിലര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് പീഡിപ്പിച്ചുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും പോലീസില്‍ പലതവണ പരാതിപ്പെട്ടിട്ടും അതേ കുറിച്ച് പോലീസ് അന്വേഷിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഏഴാം മാസത്തില്‍ അബോര്‍ട്ട് ചെയ്ത ഭ്രൂണവുമായി പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത്. തന്നെ പീഡിച്ചവര്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഡോക്ടറെ സമീപിച്ച് ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. അതിനുശേഷം ഭ്രൂണം പൊതിഞ്ഞ് തന്റെ കയ്യില്‍ ഏല്‍പ്പിച്ച് ഇതേകുറിച്ച് പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് പറഞ്ഞതായും പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top