പുരസ്കാര പെരുമഴയ്ക്ക് നടുവില്‍ ആളൊരുക്കം തീയറ്ററുകളില്‍
ഇന്ദ്രന്‍സ് എന്ന പ്രതിഭയുടെ നടന വിസ്മയത്തിന് മുന്നില്‍ ആളൊരുങ്ങി നില്‍ക്കാന്‍ അല്‍പം വൈകി. എങ്കിലും വൈകിയെത്തിയ ഈ അംഗീകാര നിറവിനിടെ ഇന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.ഇന്ദ്രന്‍സിന്റെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരനേട്ടത്തോടെയാണ് ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്.
സിനിമ മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന,
അതിന്റെ പേരിൽ പട്ടിണി കിടക്കുന്ന,
ആ സ്വപ്നത്താൽ മാത്രം നഷ്ടങ്ങളുണ്ടായ
അനേകമനേകം ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ഞാൻ.
അവർക്കാണ് ഞാനീ സ്വപ്നം സമർപ്പിക്കുന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ വിസി അഭിലാഷ് ഇന്ന് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പപ്പുവാശാന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രന്‍സിനെ ഒാട്ടന്‍തുള്ളല്‍ പഠിപ്പിച്ചത്. ഇന്ദ്രന്‍സിനു പുറമെ കൊച്ചിയിലെ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള പത്തോളം കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം വിദ്യാധരന്‍ മാസ്റ്റര്‍ ഈ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. റോണി റാഫേലാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here