‘കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ?’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ദ്രന്‍സ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ തനിക്ക് യാതൊരു അറിവുമില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ആരോപണങ്ങള്‍ അന്വേഷിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പുറത്തുവരുന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്നും ആരുടേയും വാതിലില്‍ താന്‍ ഏതായാലും മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മലയാളി നടിമാരെപ്പോലും എനിക്കറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു. ഏത് മേഖലയിലായാലും സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( indrans on hema committee report)
സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനെത്തിയപ്പോഴായിരുന്നു അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ല. എല്ലാക്കാലത്തും ഇതൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നും അദ്ദേഹം പ്രതികരിച്ചു.
സിനിമ മേഖലയിലെ ആര്‍ക്കും ഇതുകൊണ്ട് ദോഷമൊന്നും വരില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ. നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ അത് വേഗത്തില്‍ അറിയുകയും ചര്‍ച്ചയാകുകയും ചെയ്യുമല്ലോ. ഇത്തരം ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
Story Highlights : indrans on hema committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here