ചൈനക്കുമേല്‍ ഡോളര്‍ ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്

50 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ സാധനങ്ങള്‍ക്ക് അധിക ചുങ്കം ചുമത്താനുള്ള ചൈനയുടെ തീരുമാനത്തിന് തിരിച്ചടി നല്‍കി അമേരിക്ക. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 100 ബില്യണ്‍ ഡോളര്‍ വരുന്ന ചൈനീസ് വിഭവങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ട്രംപ് ഭരണകൂടം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ട്രംപിന്റെ സാമ്പത്തിക ഉപദേശകന്‍മാരും, റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളും ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം ഇറക്കുമതി ചുങ്കത്തില്‍ അധിക നികുതി ഈടാക്കാന്‍ ആരംഭിച്ചാല്‍ അത് ലോക സമ്പത്ത്ഘടനയെ തന്നെ കാര്യമായി ബാധിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top