Advertisement

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും

April 6, 2018
Google News 0 minutes Read
private bus owners

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ദളിത് സംഘടനകള്‍ ഏപ്രില്‍ 9 തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുടമകളും സർവീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ദിവസേനയുള്ള ഡീസൽ വില വർധനവ് കാരണം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ബസുടമകൾക്ക് ഹർത്താലിന് വേണ്ടി സർവീസ് നിർത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം തിയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹർത്താൽ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷൻ പ്രസിഡന്‍റ് എംബി സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here