Advertisement

ഫ്ളവേഴ്സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ്; സംപ്രേക്ഷണം നാളെ

April 6, 2018
0 minutes Read

ഫ്ളവേഴ്സ് ചാനല്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് നാളെയും മറ്റന്നാളും രണ്ട് ഭാഗങ്ങളിലായി രാത്രി ഏഴ് മണിമുതല്‍ സംപ്രേക്ഷണം ചെയ്യും. മാര്‍ച്ച് 31നാണ് അവാര്‍ഡ് നിശ തിരുവനന്തപുരം ആനയറയില്‍ നടന്നത്. ഇരുപത്തിയാറ് വ്യത്യസ്ത വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രൗഢഗംഭീരമായ ചടങ്ങില്‍ വിതരണം ചെയ്തത്. പതിറ്റാണ്ടിലെ മികച്ച ഇന്ത്യൻ അഭിനേതാവിന്റെ പുരസ്‌കാരം മോഹന്‍ലാലാണ് ഏറ്റുവാങ്ങിയത്.

നെടുമുടി വേണു, ജാക്കി ഷറോഫ്, ശ്രീകുമാരന്‍ തമ്പി, ഇന്ദ്രന്‍സ്, മഞ്ജുവാര്യര്‍, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ശാന്തി കൃഷ്ണ, അലന്‍സിയര്‍, പ്രജേഷ് സെന്‍, ബിജിപാല്‍ ഗോപീ സുന്ദര്‍, സജീവ് പാഴൂര്‍ തുടങ്ങിയര്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. തമിഴ് താരം നമിത, നിമിഷ സജയന്‍, അതിഥി രവി, അപര്‍ണ്ണ ബാലമുരളി, തുടങ്ങിയ വരുടെ നൃത്തങ്ങളും, ഹരിഹരന്റെ സംഗീത നിശയും, സ്റ്റീഫന്‍ ദേവസ്സിയടെ മാസ്മര സംഗീതവും അവാര്‍ഡ് നിശയ്ക്ക് പകിട്ടേകി. അക്രോബാറ്റിക് ഡാൻസ് പ്രകടനങ്ങളുമായി ബോളിവുഡിൽ നിന്നെത്തുന്ന എം. ജെ. ഫൈവ്, അൾട്ടിമേറ്റ് സ്റ്റാൻഡേർഡ്‌സ് എന്നീ ടീമുകളും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തിയിരുന്നു. ജയറാം , സുരാജ് വെഞ്ഞാറമൂട് , മിഥുൻ രമേശ് , രമേശ് പിഷാരടി , അശ്വതി എന്നിവരായിരുന്നു അവതാരകര്‍.

അഭൂതപൂര്‍വ്വമായിരുന്ന ജനത്തിരക്കായിരുന്നു അവാര്‍ഡ് നൈറ്റിന്റെ മുഖ്യ ആകര്‍ഷണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top