സൽമാൻ ഖാനെ കാണാൻ ജയിലിൽ മുഖംമറച്ചെത്തിയത് ഈ താരറാണി

the actress who visited salman khan in jail

കൃഷ്ണ മാനിനെ വേട്ടയാടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സൽമാൻ ഖാനെ കാണാൻ മുഖംമറച്ചെത്തിയ താരത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ വൻ ചർച്ചകളാണ്. എന്നാൽ ആ താരം പ്രീതി സിൻഡയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ക്യാമറാകണ്ണുകളിൽ നിന്ന് രക്ഷപ്പെടാനായി തലയിൽ വലിയൊരു തൊപ്പിയണിഞ്ഞാണ് താരം എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജോധ്പുർ വിമാനത്താവളത്തിലെത്തിയ പ്രീതി കാർ മാർഗം ജയിലിലെത്തുകയായിരുന്നു.

അതേസമയം കൃഷ്ണ മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ നൽകിയ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജോധ്പുർ സെഷൻസ് കോടതി കേസ് വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം കേസിൽ വിധി പറഞ്ഞ ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. 51 പേജുള്ള ജാമ്യാപേക്ഷയാണ് സൽമാൻ ഖാൻ ജോധ്പുർ സെഷൻസ് കോടതി ഫയൽ ചെയ്തിരുന്നത്. ജാമ്യാപേക്ഷ വാദം പൂർത്തിയായ കോടതി കേസ് വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top