പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് ഹോം പേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ തെളിഞ്ഞതോടെ ഇതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയിക്കുന്നു. ‘അപ്രതീക്ഷിതമായ പിഴവ് മൂലം സുപ്രധാന വിവരങ്ങൾ അടങ്ങിയ വെബ്‌സൈറ്റ് തുറക്കാനാവില്ല, ദയവായി അൽപസമയത്തിനകം ശ്രമിക്കൂ..’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഒപ്പം ഹോംപേജിൽ മുകളിൽ ചൈനീസ് ലിപികളും തെളിഞ്ഞുകാണാം. ഇതിൽ നിന്നാണ് സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്ന സംശയത്തിൽ എത്തുന്നത്. വെബ്‌സൈറ്റ് ഉടനെ പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇത്തരം ശ്രമങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. തെളിഞ്ഞതോടെ ഇതിന് സംശയിക്കുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here